ഉന്നാവോ: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഇന്നലെ രാവിലെ ഗണ്ടേൻഖണ്ഡ പോളിംഗ് ബൂത്തിലെത്തിയ ബിജെപി എംപി സാക്ഷി മഹാരാജിനു വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാനായില്ല.
ഗണ്ടേൻഖണ്ഡ സാക്ഷിധാം ആശ്രമത്തിലെ പലരുടെയും പേരുകൾ പട്ടികയിലില്ലെന്നു പറഞ്ഞ സാക്ഷി മഹാരാജ്, ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. മുൻ കോൺഗ്രസ് എംപി അനു ടാണ്ഡനും വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാനായില്ല. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടത്തിന് അനു പരാതി നല്കി.
സാക്ഷി മഹാരാജ് എംപിയുടെ പേര് വോട്ടർ പട്ടികയിലില്ല
12:21 AM Nov 23, 2017 | Deepika.com