ഗുജറാത്തിൽ പദ്മാവതിക്കു നിരോധനം
12:21 AM Nov 23, 2017 | Deepika.com
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും പദ്മാവതിക്കു രക്ഷയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിലും ബോളിവുഡ് ചിത്രം പദ്മാവതി പ്രദർശിപ്പിക്കുന്നത് നിരോധിച്ചു. ചിത്രം രജപുത്ര സമൂഹത്തിന്റെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും അതിനാൽ ഗുജറാത്തിൽ പ്രദർശനാനുമതി നൽകില്ലെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.