ചെക്ക് ബുക്കും നിരോധിച്ചേക്കും

01:46 AM Nov 22, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം മു​ഴു​വ​നു​മു​ള്ള ജ​ന​ങ്ങ​ളെ വെ​ട്ടി​ലാ​ക്കി​യ നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷം ചെ​ക്ക് വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾകൂ​ടി സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യേ​ക്കു​മെ​ന്നു സൂ​ച​ന. കറൻ സിര​ഹി​ത സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ന്യാ​യ​വാ​ദം ഉ​ന്ന​യി​ച്ചാ​യി​രി​ക്കും ചെ​ക്കു​ക​ൾ​ ഇല്ലാതാക്കുക.

വൈ​കാ​തെത​ന്നെ സ​ർ​ക്കാ​ർ ചെ​ക്ക് ബു​ക്കു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​ ഉ​ണ്ടെ​ന്നു കോ​ണ്‍ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് (സി​എ​ഐ​ടി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​വീ​ണ്‍ ഖ​ൻ​ഡേൽ​വാ​ൾ പ​റ​ഞ്ഞു. വ്യാപാരികളുടെ അഖി ലേന്ത്യാ സംഘടനയാണു സിഎഐടി.