ശ്രീനഗർ: കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികനു വീരമൃത്യു. മറ്റൊരു ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻകാരായ മൂന്നു ലഷ്കർ ഭീകരരെ സൈന്യം കുപ്വാര ജില്ലയിലാണ് രണ്ട് ഏറ്റുമുട്ടലുകളും നടന്നത്.
ഹന്ദ്വാര മാഗമിലാണു മൂന്നു ഭീകരരെ സൈന്യം വധിച്ചത്. പ്രദേശത്ത് എത്തിയ സുരക്ഷാ സൈനികർക്കു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നു സൈന്യം നടത്തിയ തിരിച്ചടിയിലാണു മൂന്നു ഭീകരർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ ഒരു മണിക്കൂർ നീണ്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് സിർഹാമയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ വീരമൃത്യു വരിച്ചു. രണ്ടു സൈനികർക്കു പരിക്കേറ്റു.
സൈനികനു വീരമൃത്യു; മൂന്നു പാക് ലഷ്കർ ഭീകരരെ വധിച്ചു
01:24 AM Nov 22, 2017 | Deepika.com