അഹമ്മദാബാദ്: ഗുജറാത്തിൽ ആദിവാസി നേതാവ് ഛോട്ടുഭായ് വാസവയുമായി കോൺഗ്രസ് സീറ്റ്ധാരണയിലെത്തി. വാസവ പുതുതായി രൂപവത്കരിച്ച ഭാരതീയ ട്രൈബൽ പാർട്ടിക്ക് അഞ്ചു സീറ്റാണു കോൺഗ്രസ് നല്കിയിട്ടുള്ളത്.
ഝഗാദിയ, ദേദിയപഡ, മാംഗ്റോൾ, മോർവ ഹഡഫ്, വാഘോദിയ എന്നീ പട്ടികവർഗ സംവരണ സീറ്റുകളിലാണു ഭാരതീയ ട്രൈബൽ പാർട്ടി ഓട്ടോ റിക്ഷ ചിഹ്നത്തിൽ മത്സരിക്കുക. ഇതുകൂടാതെ, വാസവയുടെ ഉറ്റ അനുയായി അനിൽ ഭഗത് അങ്കലേശ്വറിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. മുൻ ജെഡി-യു നേതാവായ വാസവ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഹമ്മദ് പട്ടേലിനാണു വോട്ട് ചെയ്തത്. തുടർന്ന് ശരത് യാദവ് നേതൃത്വം നല്കുന്ന ജെഡി-യു വിഭാഗത്തോടു വാസവ കൂറു പ്രഖ്യാപിച്ചു. പിന്നീട് സ്വന്തം പാർട്ടി രൂപവത്കരിക്കുകയായി
രുന്നു.
ഗുജറാത്ത്: ഛോട്ടുഭായ് വാസവയുമായി കോൺഗ്രസ് ധാരണയിലെത്തി
12:36 AM Nov 22, 2017 | Deepika.com