കോയന്പത്തൂർ: ഡെങ്കിപ്പനി, വൈറൽപനി ബാധിച്ച് മൂന്നുപേർ മരിച്ചു. ആസാം സ്വദേശി അലി അക്ബർ (20), ഈറോഡ് പെരുന്തുറൈ സുകുമാർ മകൻ ഗോപീകൃഷ്ണൻ (24) എന്നിവരാണ് വൈറൽപനി ബാധിച്ച് മരിച്ചത്.
തിരുപ്പൂർ സ്വദേശി ഇബ്രാഹിമിന്റെ മകൻ ഉമർസിദ്ധിഖ് (എട്ടുവയസ്) ആണ് ഡെങ്കിപ്പനിയെ തുടർന്നു മരണമടഞ്ഞത്. കടുത്ത പനിയെ തുടർന്ന് കോയന്പത്തൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുവരുന്നതിനിടെയാണ് അലി അക്ബർ മരിച്ചത്.
ഗോപീകൃഷ്ണൻ കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഉമർസിദ്ധിഖിനെ തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ഡെങ്കിപ്പനിയെന്നു കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
ഡെങ്കിപ്പനി, വൈറൽപനി ബാധിച്ച് മൂന്നുപേർ മരണമടഞ്ഞു
11:16 PM Nov 21, 2017 | Deepika.com