ന്യൂഡൽഹി: സംസ്ഥാന പോലീസ് തന്റെ ഫോൺ ചോർത്തുന്നുവെന്ന ബിജെപി നേതാവ് മുകുൾ റോയിയുടെ ആരോപണത്തിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്രത്തിനും പശ്ചിമബംഗാൾ സർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ്.
മുകുൾ റോയിയുടെ ഹർജിയിൽ ടെലികോം കന്പനികളായ എംടിഎൻഎൽ, വോഡഫോൺ എന്നിവയോട് സത്യവാങ്മൂലം സമർപ്പിക്കാനും ജസ്റ്റീസ് വിഭു ബഖ്റു നിർദേശിച്ചു. ചോർത്തിയിട്ടുണ്ടെങ്കിൽ സീൽചെയ്ത കവറിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കാരണസഹിതം ബോധിപ്പിക്കണം. കേസ് ഡിസംബർ ഏഴിനു പരിഗണിക്കും.
ഫോൺ ചോർത്തൽ: കേന്ദ്രത്തിനും ബംഗാൾ സർക്കാരിനും നോട്ടീസ്
09:46 PM Nov 20, 2017 | Deepika.com