ന്യൂഡൽഹി: ട്രെയിൻ വൈകിയതുമൂലം അമൃത്സറിൽനിന്നു നാട്ടിലെത്താൻ വിഷമിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനത്തിന്റെ സഹായം. സർവ ശിക്ഷ അഭിയാൻ കേരളയുടെ ഭിന്നശേഷിക്കാരായ 69 പേരടങ്ങുന്ന സംഘത്തിനാണ് മന്ത്രിയുടെ ഇടപെടലിൽ ട്രെയിനിൽ പ്രത്യേക കോച്ച് ലഭിച്ചത്.
നാലു ദിവസത്തെ പഞ്ചാബ് സന്ദർശനത്തിനു ശേഷം അമൃത്സറിൽ നിന്ന് ഹിരാകുഡ് എക്സ്പ്രസിൽ നിസാമുദ്ദീനിലേക്കു തിരിച്ച സംഘത്തിന് രണ്ടുമണിക്കൂർ ട്രെയിൻ വൈകിയതിനാൽ കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനിൽ എത്തിപ്പെടാനായില്ല. ബുദ്ധിമുട്ട് മന്ത്രിയെ ഫോണിലൂടെ അറിയിച്ചപ്പോൾ റെയിൽവേഅധികൃതർക്കു വേണ്ട നിർദേശങ്ങൾ മന്ത്രി കണ്ണന്താനം നൽകുകയായിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കു സ്പെഷൽ കോച്ച് ലഭിച്ചു
09:46 PM Nov 20, 2017 | Deepika.com