ഗോപാൽഗഞ്ച് (ബിഹാർ): വിവാഹചടങ്ങളിൽ ഗാനമേള അവതരിപ്പിക്കാനെത്തിയ സംഘത്തിലെ അഞ്ചുപേർ ബിഹാറിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മൂന്നുപേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഗോപാൽഗഞ്ചിലെ ബോഹ്ർ പോലീസ് സ്റ്റേഷൻ പരിധിയിൽ റാവ ഗ്രാമത്തിൽ ഇന്നലെയാണു ദാരുണസംഭവം.
പശ്ചിമബംഗാളിൽനിന്നുള്ള ഗാനമേള സംഘം സഞ്ചരിച്ചിരുന്ന ട്രാക്ടർ ട്രോളി ഉയർന്നശേഷിയുള്ള വൈദ്യുതി ലൈനിൽ ഉരസുകയായിരുന്നു. വാഹനത്തിൽവച്ച് സംഗീതപരിപാടി അവതരിപ്പിക്കവേയായിരുന്നു അപകടം. പരിക്കേറ്റവരെ ഗോരഖ്പുർ ആശുപത്രിയിലേക്കു മാറ്റി.
ബിഹാറിൽ അഞ്ചുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു
09:46 PM Nov 20, 2017 | Deepika.com