പഞ്ചാബിൽ ഫാക്ടറിക്കു തീപിടിച്ച് നാലു മരണം
09:46 PM Nov 20, 2017 | Deepika.com
ലുധിയാന: മുഷ്താഖ് നഗറിലെ മൂന്നുനിലക്കെട്ടിടത്തിനു തീപിടിച്ച് മൂന്നുഅഗ്നിശമനസേനാംഗങ്ങൾ ഉൾപ്പെടെ നാലുപേർ വെന്തുമരിച്ചു. 15 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു. മണ്ണുമാന്തിയുപയോഗിച്ച് രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണു രക്ഷാപ്രവർത്തനം.