സംവരണം: കോൺഗ്രസും പട്ടേൽ‌ വിഭാഗവും ധാരണയിലെത്തി

09:18 PM Nov 19, 2017 | Deepika.com
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: പ​​​​ട്ടേ​​​​ൽ സം​​​​വ​​​​ര​​​​ണ​​​​കാ​​​​ര്യ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സും ഹാ​​​​ർ​​​​ദി​​​​ക് പ​​​​ട്ടേ​​​​ലി​​​​ന്‍റെ പ​​​​ടി​​​​ദാ​​​​ർ അ​​​​നാ​​​​മ​​​​ത് ആ​​​​ന്ദോ​​​​ള​​​​ൻ സ​​​​മി​​​​തി (​​​​പി​​​​എ​​​​എ​​​​എ​​​​സ്)​​​​യും ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി. ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഉ​​​​രു​​​​ത്തി​​​​രി​​​​ഞ്ഞ സം​​​​വ​​​​ര​​​​ണ ഫോ​​​​ർ​​​​മു​​​​ല​​​​യും കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​വും ഇ​​​​ന്നു രാ​​​​ജ്കോ​​​​ട്ടി​​​​ൽ ഹാ​​​​ർ​​​​ദി​​​​ക് പ​​​​ട്ടേ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നു പി​​​​എ​​​​എ​​​​എ​​​​സ് ക​​​​ൺ​​​​വീ​​​​ന​​​​ർ ദി​​​​നേ​​​​ശ് ബം​​​​ഭാ​​​​നി​​​​യ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ഹാ​​​​ർ​​​​ദി​​​​ക് പ​​​​ട്ടേ​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല. കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ ഭ​​​​ര​​​​ത് സിം​​​​ഗ് സോ​​​​ള​​​​ങ്കി, സി​​​​ദ്ധാ​​​​ർ​​​​ഥ് പ​​​​ട്ടേ​​​​ൽ, ബാ​​​​ബു​​​​ഭാ​​​​യ് മ​​​​ൻ​​​​ഗു​​​​കി​​​​യ എ​​​​ന്നി​​​​വ​​​​രും യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ച​​​​ർ​​​​ച്ച വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു സോ​​​​ള​​​​ങ്കി പ​​​​റ​​​​ഞ്ഞു. ഒ​​​​രാ​​​​ഴ്ച മു​​​​ന്പ് പി​​​​എ​​​​എ​​​​എ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ക​​​​പി​​​​ൽ സി​​​​ബ​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.