ന്യൂഡൽഹി: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 77 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളായ അർജുൻ മോഥ്വാദിയ, ശക്തി സിംഗ് ഗോഹിൽ എന്നിവർ സ്ഥാനാർഥിപ്പട്ടികയിലുണ്ട്. എല്ലാ സിറ്റിംഗ് എംഎൽഎമാർക്കും കോൺഗ്രസ് സീറ്റ് നല്കി. ഗോഹിൽ മാണ്ഡ്വിയിൽ ജനവിധി തേടും.
ഡിസംബർ ഒന്പതിനു നടക്കുന്ന ആദ്യ ഘട്ടം തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 ആണ്. ബിജെപി 106 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പ്: 77 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
09:18 PM Nov 19, 2017 | Deepika.com