നടി റീത്ത കൊയ്രാൾ അന്തരിച്ചു
09:18 PM Nov 19, 2017 | Deepika.com
കോൽക്കത്ത: പ്രമുഖ ബംഗാളി നടി റീത്ത കൊയ്രാൾ അന്തരിച്ചു(58) അർബുദരോഗത്തെത്തുടർന്നു ചികിത്സയിലായിരുന്നു. ടിവി സീരിയലുകളിലും റീത്ത അഭിനയിച്ചിരുന്നു. ഋതുപർണ ഘോഷിന്റെ അസുഖ്(1999), അപർണ സെന്നിന്റെ പാരോമിതർ എക്ദിൻ(2008), അൻജൻ ദത്തിന്റെ ദത്ത വേഴ്സസ് ദത്ത(2012) തുടങ്ങിയ ചിത്രങ്ങളിൽ റീത്ത അഭിനിയിച്ചിട്ടുണ്ട്.