ജിഎസ്ടി പിരിവ് മെച്ചപ്പെടുന്നു

02:18 AM Nov 19, 2017 | Deepika.com
ബം​ഗ​ളൂ​രു: ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി​എ​സ്ടി) പി​രി​വി​ലെ കു​റ​വ് കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നു ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ജി​എ​സ്ടി​ക്കാ​യു​ള്ള മ​ന്ത്രി​ത​ല ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സു​ശീ​ൽ​കു​മാ​ർ മോ​ദി. ജൂ​ലൈ​യി​ൽ 28.4 ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു നി​കു​തി. ഓ​ഗ​സ്റ്റി​ൽ 24 ശ​ത​മാ​ന​വും സെ​പ്റ്റം​ബ​റി​ൽ 17.6 ശ​ത​മാ​ന​വു​മാ​യി ക​മ്മി കു​റ​ഞ്ഞു.

ജൂ​ലൈ​യി​ൽ 94,063 കോ​ടി രൂ​പ, ഓ​ഗ​സ്റ്റി​ൽ 93,141 കോ​ടി രൂ​പ, സെ​പ്റ്റം​ബ​റി​ൽ 95,131 കോ​ടി രൂ​പ എ​ന്ന തോ​തി​ലാ​ണ് ജി​എ​സ്ടി പി​രി​വു​ണ്ടാ​യ​ത്. ജൂ​ലൈ​യി​ലെ പി​രി​വ് ല​ക്ഷ്യ​ത്തി​ലും 12,208 കോ​ടി കു​റ​വാ​യി​രു​ന്നു. പി​റ്റേ​മാ​സം 10,345 കോ​ടി​യാ​യി​രു​ന്നു കു​റ​വ്. സെ​പ്റ്റം​ബ​റി​ൽ ഈ ​കു​റ​വ് 7560 കോ​ടി​യാ​യി താ​ണു. ഈ​ മാ​സം 200-ൽ​പ​രം സാ​ധ​ന​ങ്ങ​ൾ​ക്കു നി​കു​തി കു​റ​ച്ച​ത് 24,000 കോ​ടി രൂ​പ​യു​ടെ കു​റ​വേ വ​രു​ത്തൂ എ​ന്ന് മോ​ദി പ​റ​ഞ്ഞു.