കർണാടകയിൽ ഡോക്ടർമാരുടെ സമരം അവസാനിച്ചു
01:27 AM Nov 19, 2017 | Deepika.com
ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ അഞ്ചു ദിവസം നീണ്ട ഡോക്ടർമാരുടെ നിരാഹാര സമരം അവസാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള കൂടിക്കാഴ്ചയെത്തുടർന്നാണു സമരം അവസാനിച്ചത്. സമരം അവസാനിച്ചതിനെത്തുടർന്ന് ഇന്നലെ മുതൽ ആശുപത്രികൾ ചികിത്സ ആരംഭിച്ചു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ചികിത്സ ലഭിക്കാതെ അന്പതോളം രോഗികൾ മരണപ്പെട്ടിരുന്നു.