പുരാതന കൈയെഴുത്തുപ്രതി യുനെസ്കോ പട്ടികയിൽ
12:17 AM Nov 19, 2017 | Deepika.com
ന്യൂഡൽഹി: 14-ാം നൂറ്റാണ്ടിലെ ഹീബ്രു കൈയെഴുത്തുപ്രതി സരായെവോ ഹഗ്ഗാദയെ യുനെസ്കോ ‘ലോകത്തിന്റെ ഓർമ’ എന്ന പട്ടികയിൽ പെടുത്തി. ജൂതന്മാരുടെ മരണാനന്തര ചടങ്ങുകളിൽ കുടുംബാംഗങ്ങൾ ഹഗ്ഗാദ വായിക്കാറുണ്ട്. ബോസ്നിയയിലെയും ഹെർസെഗോവിനയിലെയും ദേശീയ മ്യൂസിയത്തിൽ 1894 മുതൽ ഈ കൈയെഴുത്തുപ്രതി സൂക്ഷിച്ചുവരികയാണ്.