പാറ്റ്ന: ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെ പാറ്റ്ന മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ(പിഎംസിഎച്ച്) 15 രോഗികൾ മരിച്ചു. ആശുപത്രിയിലെത്തിച്ച ഉടൻ മരണമടഞ്ഞ ഒരു രോഗിയുടെ ബന്ധുക്കൾ മർദിച്ചതിനെത്തുടർന്നായിരുന്നു അഞ്ഞൂറോളം ഡോക്ടർമാർ വ്യാഴാഴ്ച രാത്രി സമരം ആരംഭിച്ചത്.
അത്യാഹിത, ഒപി വിഭാഗങ്ങെളെയും സമരം ബാധിച്ചു. 36 ശസ്ത്രക്രിയകൾ മാറ്റിവച്ചു. നിരവധി രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. പലരും സ്വകാര്യ ആശുപത്രികളിൽ അഭയം തേടി.
രണ്ടു മാസത്തിനിടെ മൂന്നാം തവണയാണു പാറ്റ്ന മെഡിക്കൽ കോളജിൽ ഡോക്ടർമാർക്കു മർദനമേൽക്കുന്നത്.
ഡോക്ടർമാരുടെ സമരം ; പാറ്റ്ന മെഡിക്കൽ കോളജിൽ 15 രോഗികൾ മരിച്ചു
01:07 AM Nov 18, 2017 | Deepika.com