നിതീഷ് കുമാറിന്റെ ജെഡിയുവിന് അംഗീകാരം
01:07 AM Nov 18, 2017 | Deepika.com
ന്യൂഡൽഹി: ശരത് യാദവ് പക്ഷം ഉയർത്തിയ എതിർപ്പ് മറികടന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനതാദൾ (ജെഡിയു) വിഭാഗത്തിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. അ വർക്ക് പാർട്ടി ചിഹ്നമായ അന്പ് ഉപയോഗിക്കാം. നിയമസഭാംഗങ്ങളിൽ കൂടുതലും നിതീഷ് കുമാറിനൊപ്പമാണെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. എൻഡിഎയിൽചേരാൻ തീരുമാനിച്ചതോടെയാണ് ഐക്യ ജനതാദൾ പിളർന്നത്.