നാഗ്പുർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. ഗുജറാത്തിലെ സ്ഥിതിഗതികൾ കോൺഗ്രസിന് അനുകൂലമാണെന്നും പവാർ പറഞ്ഞു.വിദർഭയിൽസന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനുള്ള ശ്രമം ആരംഭിച്ചു. കേന്ദ്ര സർക്കാരിനെതിരേ ജനരോഷം ശക്തമാണ്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും ബിജെപിക്കൊപ്പം നിലയുറപ്പിച്ചിരുന്ന വ്യാപാരസമൂഹത്തിന്റെ കടുത്ത എതിർപ്പിനു കാരണമായിട്ടുണ്ട്- പവാർ കൂട്ടിച്ചേർത്തു.
കോൺഗ്രസുമായി സഖ്യമുണ്ടാക്കും: പവാർ
12:55 AM Nov 17, 2017 | Deepika.com