ഒറ്റ ഫോൺ കോൾ മതി, ഡൽഹിയിൽ ഇനി സർക്കാർ സേവനം വീട്ടുപടിക്കൽ

12:12 AM Nov 17, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: റേ​ഷ​ൻ കാ​ർ​ഡും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ഉ​ൾ​പ്പ​ടെ സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ക്കേ​ണ്ട വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സേ​വ​ന​ങ്ങ​ളും വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ. വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ലാ​സം മാ​റ്റു​ന്ന​ത്, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പറഞ്ഞു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണു പു​തി​യ തീ​രു​മാ​നം. പ​ദ്ധ​തി നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കും.

സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ഡ​ൽ​ഹി സ​ർ​ക്കാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ നി​ന്ന് നാ​മ​മാ​ത്ര​മാ​യ തു​ക ഈ​ടാ​ക്കും. എന്നാൽ, എത്ര രൂപയാണെന്നു തീരുമാനിച്ചിട്ടില്ല.ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നാ​യി വീ​ട്ടി​ലി​രു​ന്ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും ഫീ​സും വീ​ട്ടി​ലെ​ത്തി ശേ​ഖ​രി​ക്കും. എ​ന്നാ​ൽ, മ​റ്റു ടെ​സ്റ്റു​ക​ൾ​ക്കാ​യി അ​പേ​ക്ഷ​ക​ർ നേ​രി​ട്ടു ഹാ​ജ​രാ​ക​ണം.

ലോ​ക​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രും അ​വ​കാ​ശ​പ്പെ​ട്ടു. റേ​ഷ​ൻ കാ​ർ​ഡ് ഉ​ൾ​പ്പ​ടെ 40 പൊ​തു സേ​വ​ന​ങ്ങ​ൾ വീ​ട്ടു​വാ​തി​ൽ​ക്ക​ൽ എ​ത്തി​ച്ചു ന​ൽ​കും. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ പു​തി​യ 30 കാ​ര്യ​ങ്ങ​ൾ​കൂ​ടി
സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കു​ന്നവർ നി​ശ്ചി​ത കോ​ൾ സെ​ന്‍റ​റി​ലേ​ക്കു വി​ളി​ച്ചു വി​വ​ര​ങ്ങ​ൾ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ മ​തി. അ​തി​നു​ശേ​ഷം സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഏ​ജ​ൻ​സി ഈ ​ചു​മ​ത​ല ബ​ന്ധ​പ്പെ​ട്ട മൊ​ബൈ​ൽ സ​ഹാ​യ​കി​നെ ഏ​ൽ​പ്പി​ക്കു​ന്നു. ഇ​യാ​ൾ അ​പേ​ക്ഷ​ക​രുടെ വീ​ട്ടി​ലെ​ത്തി മ​തി​യാ​യ രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും നേ​രി​ട്ടു ശേ​ഖ​രി​ക്കും. ബ​യോ​മെ​ട്രി​ക് ഡി​വൈ​സ്, കാ​മ​റ, എ​ടി​എം സ്വൈ​പിം​ഗ് മെ​ഷീ​ൻ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മൊ​ബൈ​ൽ സ​ഹാ​യ​ക് എ​ത്തു​ന്ന​ത്.

വീ​ട്ടി​ലെ​ത്തി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ്

* റേ​ഷ​ൻ കാ​ർ​ഡ്
* ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്
* ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്
* വാ​ട്ട​ർ ക​ണ​ക്ഷ​ൻ
* വി​വാ​ഹര​ജി​സ്ട്രേ​ഷ​ൻ =ഡ്യൂ​പ്ലി​ക്കേ​റ്റ് ആ​ർ​സി
* വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് =വി​ക​ലാം​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് =വ​യോ​ജ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് =സീ​വേ​ജ് ക​ണ​ക്‌ഷൻ.
* സ്ഥി​ര​താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ്
* ആ​ർ​സി ബു​ക്കി​ലെ വി​ലാ​സം തി​രു​ത്ത​ൽ

സെ​ബി മാ​ത്യു