ലക്നോ: സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയുടെ റിലീസ് യുപിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുപി ആഭ്യന്തരമന്ത്രാലയം കേന്ദ്രസർക്കാരിനു കത്തയച്ചു. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ചിത്രത്തിനു പ്രവേശനാനുമതി നൽകുന്നതിനു മുൻപ് അതിലെ ചരിത്രപരമായ വസ്തുതകൾ വളച്ചൊടിച്ചിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം.
ചിത്രത്തിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങൾകൂടി സർക്കാർ പരിഗണിക്കണമെന്നും ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പറഞ്ഞു.
പദ്മാവതി: യുപിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു യോഗി ആദിത്യനാഥ്
12:12 AM Nov 17, 2017 | Deepika.com