നാവികസേന ടാൻസാനിയയിലേക്ക് നിരീക്ഷണക്കപ്പൽ അയച്ചു
12:12 AM Nov 17, 2017 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ മഹാസുദ്രത്തിലെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായ നാവികസേന ടാൻസാനിയയിലേക്ക് നിരീക്ഷണക്കപ്പൽ അയച്ചു. ഐഎൻഎസ് സർവേക്ഷക് ടാൻസാനിയയിലെ വാണിജ്യതുറമുഖമായ ദാറുസലാമിൽ എത്തിയതായി നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. ആഫ്രിക്കൻ രാജ്യത്തെ പര്യടനത്തിനുശേഷം ഡിസംബറിൽ മൗറീഷ്യസിൽ എത്തും.