ന്യൂഡൽഹി: കോലഞ്ചേരി അടക്കമുള്ള പള്ളികളുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസിൽ യാക്കോബായ സഭ നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. 1934ലെ ഭരണഘടനാ പ്രകാരം ഭരണം നടത്തണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം വിധി പ്രസ്താവിച്ച ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, അമിതവ റോയി എന്നിവർ ചേംബറിൽ വച്ചാണ് പരിശോധിച്ചത്. യാക്കോബായ സഭ 2002ൽ ഉണ്ടാക്കിയ ഭരണഘടന നിലനിൽക്കില്ല.
മലങ്കര സഭയുടെ 1934ലെ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ 1995ലെ സുപ്രീംകോടതി വിധിയും ബെഞ്ച് ശരിവെച്ചിരുന്നു. 1995ലെ ഉത്തരവിൽ അവ്യക്തതയില്ലെന്നു നിരീക്ഷിച്ച സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.
യാക്കോബായ സഭയുടെ പുനഃപരിശോധന ഹർജി തള്ളി
12:46 AM Nov 16, 2017 | Deepika.com