അധികാരികൾ വിമർശനങ്ങളെ ഭയപ്പെടുന്നു: എ.കെ. ആന്റണി
12:46 AM Nov 16, 2017 | Deepika.com
ന്യൂഡൽഹി: രാജ്യം കടുത്ത അസഹിഷ്ണുതയിലൂടെയാണു കടന്നു പോകുന്നതെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ ആന്റണി. അധികാരികൾ ചോദ്യങ്ങളെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. വലിയ കസേരകളിൽ ഇരിക്കുന്നവർ മാത്രമല്ല, ചെറിയ കസേരകളിലും അധികാരത്തിൽ ഇരിക്കുന്നവർ വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല. കെയുഡബ്ള്യുജെ ഡൽഹി ഘടകം ആരംഭിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദങ്ങളെ ഇന്നത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നില്ല. ബഹുസ്വരതയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.