അയോധ്യ: ശ്രീ ശ്രീ രവിശങ്കർ ആദിത്യനാഥിനെ കണ്ടു
12:46 AM Nov 16, 2017 | Deepika.com
ലക്നോ: അയോധ്യപ്രശ്നത്തിൽ മധ്യസ്ഥം വഹിക്കാമെന്ന പ്രഖ്യാപനവുമായി ലക്നോയിലെത്തിയ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. സന്യാസിമാരുടെ കൂട്ടായ്മയായ അഘാഡ പരിഷത് അംഗങ്ങളെയും രവിശങ്കർ കണ്ടു. രാമജന്മഭൂമി പ്രശ്നത്തിൽ മധ്യസ്ഥനാകാമെന്ന് ഈയാഴ്ച ആദ്യമാണ് രവിശങ്കർ പറഞ്ഞത്.