കാർട്ടൂണിസ്റ്റ് ബാലയ്ക്കെതിരേയുള്ള എഫ്ഐആറിനു സ്റ്റേ
12:31 AM Nov 16, 2017 | Deepika.com
മധുര: തമിഴ്നാട് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കാർട്ടൂൺ വരച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കാർട്ടൂണിസ്റ്റ് ജി. ബാലയ്ക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്റ്റേ ചെയ്തു. തിരുനെൽവേലി ജില്ലാ കളക്ടർ സന്ദീപ് നന്ദൂരിയുടെ പരാതിയെത്തുടർന്ന് ചെന്നൈയിൽനിന്ന് നവംബർ അഞ്ചിന് ബാലയെ അറസ്റ്റ് ചെയ്തിരുന്നു.