കോയന്പത്തൂർ: ഡെങ്കിപ്പനി ബാധയെ തുടർന്നു സ്കൂൾ വിദ്യാർഥി മരിച്ചു. മൂക്കന്നൂർ ഗുണശേഖരന്റെ മകൻ സുദർശൻ (14) ആണ് മരിച്ചത്. ഒരാഴ്ചമുന്പ് പനി ബാധിച്ച് സുദർശനെ അന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പനി കുറയാത്തതിനെ തുടർന്ന് കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി പരിശോധിച്ചപ്പോഴാണ് ഡെങ്കിപ്പനി തിരിച്ചറിഞ്ഞത്. തുടർന്നു തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആനെയൂർ ഗവണ്മെന്റ് സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ് സുദർശൻ.
ഡെങ്കിപ്പനി: സ്കൂൾ വിദ്യാർഥി മരിച്ചു
10:40 PM Nov 15, 2017 | Deepika.com