ഡൽഹി സർക്കാരിനു ഹരിത ട്രൈബ്യൂണലിന്‍റെ വിമർശനം

12:51 AM Nov 15, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കു രോ​ഗ ബാ​ധി​ത​മാ​യ ശ്വാ​സ​കോ​ശ​ങ്ങ​ൾ സ​മ്മാ​നി​ക്ക​രു​തെന്നു ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ട് ദേ​ശീ​യ ഹ​രി​ത ട്രൈബ്യൂ​ണ​ൽ. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​യ ഡ​ൽ​ഹി​യി​ൽ വാ​ഹ​നനി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ട്രൈ​ബ്യൂ​ണ​ൽ ഇ​ന്ന​ലെ നടത്തിയത്.

വാ​ഹ​നനി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി സ​ർ​ക്കാ​ർ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി പി​ൻ​വ​ലി​ച്ച് ഭേ​ഗ​ഗ​തി​ക​ളോ​ടെ വീ​ണ്ടും സ​മ​ർ​പ്പി​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ൽ അ​നു​മ​തി ന​ൽ​കി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നി​രി​ക്കേ എ​ന്തു കൊ​ണ്ടാ​ണ് അവയ്ക്ക് ഇളവിനുവേ​ണ്ടി സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്ന​തെ​ന്നു ട്രൈ​ബ്യൂ​ണ​ൽ ജ​സ്റ്റീ​സ് സ്വ​ത​ന്ത്ര​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു. എ​ന്തു കൊ​ണ്ടാ​ണു വ​നി​ത​ക​ൾ​ക്കുമാ​ത്ര​മാ​യി ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​ത്.

ക​ഴി​ഞ്ഞ ത​വ​ണ 4000 ബ​സു​ക​ൾ പ്ര​ത്യേ​കം ഇ​റ​ക്കും എ​ന്നു പ​റ​ഞ്ഞി​ട്ടെ​ന്താ​യി എ​ന്നും ട്രൈ​ബ്യൂ​ണ​ൽ ആ​രാ​ഞ്ഞു. ന​ഗ​ര​ത്തി​ൽ ഏ​റ്റ​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി വെ​ള്ളം ത​ളി​ക്കു​ന്ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

അ​തി​നി​ടെ ഡ​ൽ​ഹി മാ​ര​ത്തണ്‍ മാ​റ്റി​വയ്​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഡ​ൽ​ഹി സ​ർ​ക്കാ​രി​നും ഡ​ൽ​ഹി പോ​ലീ​സി​നും സം​ഘാ​ട​ക​ർ​ക്കും നോ​ട്ടീ​സ​യ​ച്ചു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അറി യിച്ചു. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗി​നെ​യും കേ​ജ​രി​വാ​ൾ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ മൂ​ല​മു​ള്ള ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പറഞ്ഞു. കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ് ബൈ​പാ​സുക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ​യാ​കും. ബൈ​പാ​സ് വി​ക​സനവും ദേ​ശീ​യപാ​താ വി​ക​സ​ന​വും വാ​ഹ​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണം പ​കു​തി​യാ​ക്കി കു​റ​യ്ക്കും.

ഡ​ൽ​ഹി​യി​ലെ ഗ​താ​ഗ​ത സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ 4000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കും. വൈ​ദ്യു​ത ടാ​ക്സി​ക​ളും ബ​സു​ക​ളും ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. വൈദ്യുതബ​സു​ക​ൾ വ​രു​ന്ന​തോ​ടെ മ​ലി​നീ​ക​ര​ണ​ത്തി​ൽ കു​റ​വു​ണ്ടാ​കും. താ​മ​സി​യാ​തെ ബ​യോ എ​ത്ത​നോ​ൾ ബൈ​ക്കു​ക​ൾ ഇ​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.