മുംബൈ: ഒളിവിൽക്കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള തെക്കൻ മുംബൈയിലെ മൂന്നു കെട്ടിടങ്ങൾ ലേലം ചെയ്തു. 11.58 കോടിരൂപയ്ക്കാണു ലേലം നടന്നതെന്ന് അധികൃതർ അറിയിച്ചു.
ഡൽഹി സാക്കിയ എന്നറിയപ്പെടുന്ന റനൗഖ് അഫ്റോസ്, ശബ്നം ഗസ്റ്റ്ഹൗസ്, ഡാമർവാല എന്ന കെട്ടിടത്തിലെ ആറു മുറികൾ എന്നിവയാണ് ലേലം ചെയ്തത്. ഉയർന്ന ലേലത്തുക വാഗ്ദാനം ചെയ്ത സൈഫി ബുർഹാനി അപ്ലിഫ്റ്റ്മെന്റ് ട്രസ്റ്റിനാണു കെട്ടിടങ്ങൾ നൽകിയത്. 4.53 കോടിരൂപ റനൗഖ് അഫ്റോസ് ഹോട്ടലിനു ലഭിച്ചു. ശബ്നം ഗസ്റ്റ്ഹൗസിന് 3.52 കോടി രൂപയും ഡാമർവാലയിലെ ആറ് മുറികൾക്ക് 3.53 കോടിര ൂപയുമാണു ലഭിച്ചത്.
ദാവൂദ് ഇബ്രാഹിമിന്റെ മൂന്നു കെട്ടിടങ്ങൾ ലേലം ചെയ്തു
12:30 AM Nov 15, 2017 | Deepika.com