ജയ്റ്റ്ലിയുടെ രാജി ആവശ്യപ്പെടണം: യശ്വന്ത് സിൻഹ
12:30 AM Nov 15, 2017 | Deepika.com
അഹമ്മദാബാദ്: ഏറെ പാകപ്പിഴകളുള്ള ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കി രാജ്യത്തെ ബുദ്ധിമുട്ടിച്ച കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ രാജി ആവശ്യപ്പെടണമെന്ന് ബിജെപിയിലെ മുതിർന്ന നേതാവ് യശ്വന്ത് സിൻഹ. കറൻസി റദ്ദാക്കലും ജിഎസ്ടിയും സന്പദ്ഘടനയ്ക്ക് ഇരട്ട ആഘാതമായെന്നും അദ്ദേഹം പറ ഞ്ഞു.