ഹാർദിക് പട്ടേൽ സർദാർ പട്ടേലിന്റെ പിൻമുറക്കാരനെന്നു കോൺഗ്രസ്
12:30 AM Nov 15, 2017 | Deepika.com
അഹമ്മദാബാദ്: പട്ടേൽസംവരണ നേതാവ് ഹാർദിക് പട്ടേലിന്റേത് സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പൈതൃകമാണെന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദമായി. ബിജെപിയെ നേരിടാൻ ഹാർദിക് പട്ടേൽ സ്വീകരിക്കുന്ന ഉറച്ചനിലപാടുകൾ അദ്ദേഹം സർദാർ പട്ടേലിന്റെ പൈതൃകം പേറുന്നവനാണെന്ന സൂചനയാണു നൽകുന്നതെന്നു ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ശക്തിസിംഗ് ഗോഹിലാണു പറഞ്ഞത്. ഇത്തരം താരതമ്യങ്ങൾ സർദാർ പട്ടേലിനോടുള്ള അവഹേളനമാണെന്നു പറഞ്ഞാണു ബിജെപി തിരിച്ചടിച്ചത്.