തീരസേനയുടെ വെടിവയ്പിൽ രണ്ടു മത്സ്യത്തൊഴിലാളികൾക്കു പരിക്ക്
12:30 AM Nov 15, 2017 | Deepika.com
രാമേശ്വരം: തീരസംരക്ഷണ സേനയുടെ പരിശീലനത്തിനിടെ നടന്ന വെടിവയ്പിൽ രണ്ടു മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റു. ഡെവിൾസ് ദ്വീപിൽ മത്സ്യബന്ധനത്തിലേർപ്പെട്ട പാന്പൻ സ്വദേശികളായ ആരോഗ്യസ്വാമി, ജോൺസൺ എന്നിവർക്കാണു പരിക്കേറ്റത്. എന്നാൽ, വെടിവയ്പു നടത്തിയിട്ടില്ലെന്നു സേനയിലെ അധികൃതർ അറിയിച്ചു.