കോയന്പത്തൂർ: വയോധികനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പെരിയനായ്ക്കൻപാളയം മുനിയപ്പന്റെ മകൻ പഴനിച്ചാമി (72)യാണ് മരിച്ചത്. കോവിൽപാളയത്ത് പുതിയതായി പണിയുന്ന വീടിനു പിറകുവശത്ത് തലയിലും വയറിനും പരിക്കേറ്റ് അവശനിലയിലാണ് അയൽക്കാർ ഇയാളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒളിവിൽപോയ പഴനിച്ചാമിയുടെ അയൽവാസി രാമസ്വാമി (60), മകൻ യേശുദാസ് (25) എന്നിവർക്കായി പോലീസ് അന്വേഷണം തുടങ്ങി.
കുത്തേറ്റു മരിച്ചനിലയിൽ
10:59 PM Nov 14, 2017 | Deepika.com