പാറ്റ്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ കടന്നാക്രമിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ആർജെഡി ഒരു സ്വകാര്യ രാഷ്ട്രീയ പാർട്ടിയാണെന്നും കുടുംബരാഷ്ട്രീയമാണ് അവിടെ നടക്കുന്നതെന്നും നിതീഷ് കുമാർ പറഞ്ഞു. ആർജെഡി പ്രസിഡന്റായി തുടർച്ചയായി പത്താംവട്ടവും ലാലുപ്രസാദ് യാദവ് നാമനിർദേശപത്രിക സമർപ്പിച്ചതുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തയിൽ നിറഞ്ഞുനിൽക്കാൻ ലാലു പ്രസാദ് യാദവ് കാണിക്കുന്ന പ്രകടനമാണിതെന്നും വിദ്യാർഥിയായിരുന്ന കാലഘട്ടം മുതൽ തനിക്ക് ലാലുവിനെ അറിയാമെന്നും നിതീഷ് കുമാർ പറഞ്ഞു.
ആർജെഡി സ്വകാര്യ രാഷ്ട്രീയ പാർട്ടിയാണെന്നു നിതീഷ്
01:04 AM Nov 14, 2017 | Deepika.com