ന്യൂഡൽഹി: അയോധ്യ തർക്കത്തിൽ മധ്യസ്ഥനായത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ശ്രീശ്രീ രവിശങ്കർ. തർക്കത്തിൽ ഉൾപ്പെട്ടവരെ കാണാൻ 16ന് അയോധ്യ സന്ദർശിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രിയെയും കാണും.
കോടതിക്കു പുറത്ത് ഒത്തുതീർപ്പുണ്ടാക്കാൻ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ മേധാവിയെപ്പോലുള്ളവരെ ആരാണു നിയമിച്ചതെന്നും കോൺഗ്രസ് വക്താവ് ടോം വടക്കൻ ചോദിച്ചു.
അയോധ്യ വിഷയത്തിൽ അജൻഡ വച്ചുള്ള പ്രവർത്തനമല്ല തൻേതെന്നാണ് രവിശങ്കർ പറഞ്ഞത്. ജെഎൻയു യൂണിവേഴ്സിറ്റിൽ 13ാമതു നെഹ്റു അനുസ്മരണ പ്രഭാഷണത്തിൽ പങ്കെടുത്ത അദ്ദേഹം വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടി നല്കി.
അയോധ്യ തർക്കത്തിൽ മധ്യസ്ഥനായതു സ്വന്തം ഇഷ്ടപ്രകാരം: രവിശങ്കർ
12:34 AM Nov 14, 2017 | Deepika.com