ഭീകരാക്രമണം: ആസാം റൈഫിൾസ് ജവാന്മാർക്കു വീരമൃത്യു
12:34 AM Nov 14, 2017 | Deepika.com
ഇംഫാൽ: ചന്ദേൽ ജില്ലയിലെ മഹാമണിയിൽ ഭീകരർ നടത്തിയ സ്ഫോടനത്തിൽ രണ്ട് ആസാം റൈഫിൾസ് ജവാന്മാർ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ 6.10നായിരുന്നു സംഭവം. റിമോട്ട് കൺട്രോളിലൂടെ പ്രവർത്തിപ്പിക്കുന്ന സ്ഫോടകവസ്തുക്കൾ നേരത്തേതന്നെ പ്രദേശത്ത് ഒളിപ്പിച്ചുവച്ചിരുന്നതായാണു നിഗമനം. സ്ഫോടനം നടത്തിയ ശേഷം ഭീകരർ ഇംഫാലിലേക്കു കടന്നതായി വിവരം ലഭിച്ചു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.