ന്യൂഡൽഹി: ഡൽഹിയിലെ കനത്ത അന്തരീക്ഷ മലിനീകരണത്തിനു സർക്കാരിനെതിരേ ഹിന്ദി ചലച്ചിത്രഗാന ഈരടികൾ ഉപയോഗിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനം. 1978ൽ പുറത്തിറങ്ങിയ, നഗരജീവിതത്തിന്റെ കഥപറയുന്ന ഗാമൻ എന്ന ചിത്രത്തിലെ ഈരടികളിൽ സാഹിബ് എന്ന വാക്കുകൂടി ഉൾപ്പെടുത്തി രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കി.
‘മനസിൽ വേദന, കണ്ണുകളിൽ കൊടുങ്കാറ്റ്, എന്തുകൊണ്ടാണു നഗരത്തിലെ എല്ലാവരും ഇത്രമാത്രം കുഴപ്പത്തിൽ’ എന്ന അർഥം വരുന്ന ഈരടികൾക്കൊപ്പം സാഹിബ് എന്ന വാക്കുകൂടി രാഹുൽ ചേർക്കുകയായിരുന്നു. മുഖംമൂടി ധരിച്ച കുട്ടികളുടെ ചിത്രവും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മോദിയെയും കേന്ദ്രസർക്കാരിനെയും വിമർശിക്കാൻ രാഹുൽ സമീപകാലത്ത് ട്വിറ്ററിൽ നടത്തിയ ഇടപെടലുകൾ വലിയ വിജയം നേടിയിരുന്നു.
മലിനീകരണം: മോദിയെ വിമർശിച്ച് രാഹുലിന്റെ ട്വീറ്റ്
12:34 AM Nov 14, 2017 | Deepika.com