ന്യൂഡൽഹി: ചരക്ക് സേവന നികുതിയിൽ നിർമാണ മേഖലയിലുള്ള സാധനങ്ങൾ ഏർപ്പെടുത്തിയ നികുതി വർധന പിൻവലിക്കണമെന്നു കേരള ഗവൺമെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ. ജിഎസ്ടി കൗണ്‍സിലിനു നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജിഎസ്ടി സോഫ്റ്റ്വേർ പൂർണതോതിൽ പ്രവർത്തനക്ഷമമല്ലാത്തതിനാൽ കരാറുകാർ അടക്കമുള്ള സംരംഭകർക്ക് കനത്ത പിഴ നൽകേണ്ടിവരുന്നു.
സാങ്കേതിക പ്രശ്നങ്ങൾ മൂലം റിട്ടേണുകൾ സമർപ്പിക്കാനും നികുതി അടയ്ക്കാനും കഴിയുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ റിട്ടേണുകൾ നൽകുന്നതിനുള്ള കാലപരിധി നീട്ടി നികുതി അടയ്ക്കുന്നതിനു സാവകാശം നൽകണമെന്നും അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി, വർക്കിംഗ് പ്രസിഡന്റ് ടി.എ അബ്ദുൾ റഹ്മാൻ, ജനറൽ സെക്രട്ടറി വി. ഹരിദാസ് എന്നിവർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
നികുതിവർധന പിൻവലിക്കണമെന്നു കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ
09:55 PM Nov 12, 2017 | Deepika.com