ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രവേശന പരീക്ഷകൾ നടത്താൻ സ്വതന്ത്രഏജൻസി വരുന്നു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഒരു സ്വയംഭരണ സ്ഥാപനമായി രൂപവത്കരിക്കാൻ കേന്ദ്ര കാബിനറ്റ് അനുമതി നല്കി.
]
മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)കളിലെ പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) തുടങ്ങിയവഇനി എൻടിഎ നടത്തും. സിബിഎസ്ഇ, എഐസിടിഇ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നു പ്രവേശന പരീക്ഷാ ചുമതല ഈ ഏജൻസിയിലേക്കു മാറും. സിബിഎസ്ഇയാണ് ജെഇഇ മെയിൻ, യുജിസി നെറ്റ്, സിടെറ്റ് എന്നിവയും നടത്തുന്നത്.
പ്രവേശന പരീക്ഷ നടത്താൻ ദേശീയ ഏജൻസി
12:41 AM Nov 12, 2017 | Deepika.com