പൂച്ചെണ്ടും മാലയും ഒഴിവാക്കണം: തമിഴ്നാട് ഗവർണർ
12:33 AM Nov 12, 2017 | Deepika.com
ചെന്നെെ: ആഘോഷ പരിപാടികളിൽ ഗവർണർ പങ്കെടുക്കുന്പോൾ പൂച്ചെണ്ടുകളും മാലകളും ഒഴിവാക്കണമെന്നു തമിഴ്നാട് ഗവർണർ ബൻവാറിലാൽ പുരോഹിത്. ഇന്നലെ രാജ്ഭവനിൽ സംസാരിക്കുന്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വേദിയിൽ എത്തുന്നവർക്കു വലിയ മാലകളും പൂച്ചെണ്ടുകളും സമർപ്പിക്കുന്നതു തമിഴ്നാട്ടിൽ പതിവാണ്.