ഗുവാഹത്തി: ആസാമിനെ പിടിച്ചുകുലുക്കുന്ന ‘ജോലിക്കു പണം’ വിവാദത്തിൽ കുടുങ്ങിയവരിൽ കേന്ദ്ര മന്ത്രിയുടെ ബന്ധുവും മുൻ സംസ്ഥാന മന്ത്രിയുടെ മകനും.
ആസാം പബ്ലിക് സർവീസ് കമ്മീഷൻ(എപിഎസ്സി) പരീക്ഷയിൽ കള്ളത്തരം കാണിച്ചു ജോലി നേടിയ 25 പേരാണു കുടുങ്ങിയത്. ഇതിൽ 18 പേർ അറസ്റ്റിലായി. മൂന്നു പേർ കീഴടങ്ങി.
ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കളുടെ അടുത്ത ബന്ധുക്കൾ തിരിമറിയിൽ ഉൾപ്പെടുന്നു. 2013ൽ തരുൺ ഗഗോയിയുടെ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് എപിഎസ്സി ചെയർമാനടക്കം പണം വാങ്ങി ചിലർക്കു നിയമനം നല്കിയത്.
ആസാം പിഎസ്സി പരീക്ഷാ തട്ടിപ്പിൽ നേതാക്കളുടെ ബന്ധുക്കൾ
12:28 AM Nov 11, 2017 | Deepika.com