സു​ര​ക്ഷാ വീ​ഴ്ച പരിഹരിക്കാൻ നഗരത്തിലെ മാ​ളു​ക​ള്‍​ക്കും തിയ​റ്റ​റു​ക​ള്‍​ക്കും നോ​ട്ടീ​സ്

01:36 AM May 31, 2017 | Deepika.com
കൊ​ച്ചി: അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ വീ​ഴ്ച​ക​ള്‍ ഒ​രു മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലെ മാ​ളു​ക​ള്‍​ക്കും തിയ​റ്റ​റു​ക​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള നോ​ട്ടീ​സ് ന​ല്‍​കി. ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ചു മാ​ളു​ക​ള്‍​ക്കും അ​ഞ്ചു തി​യ​റ്റ​റു​ക​ള്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ 16ന് ​ഇ​ട​പ്പ​ള്ളി ഒ​ബ്റോ​ണ്‍ മാ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തത്തു​ട​ര്‍​ന്ന് മാ​ളു​ക​ളി​ലെ​യും തിയ​റ്റ​റു​ക​ളി​ലെ​യും അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​നം പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഈ ​റി​പ്പോ​ര്‍​ട്ടി​ലാ​ണ് സു​ര​ക്ഷാ വീ​ഴ്ച​ക​ൾ വ്യ​ക്ത​മാ​യ​ത്. പ​രി​ഹ​രി​ക്കാ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​വ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​ണ​യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ മു​ഖേ​ന ന​ല്‍​കി​യ നോ​ട്ടീ​സി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. മാ​ളു​ക​ളി​ലേ​യും തിയ​റ്റ​റു​ക​ളി​ലെ​യും സു​ര​ക്ഷ സം​ബ​ന്ധി​ച്ച അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ജൂ​ലൈ 15ന​കം സ​മ​ര്‍​പ്പി​ക്കാ​ന്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ വ​കു​പ്പി​ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.