ബദിയഡുക്ക: കാർഷിക മേഖലയ്ക്ക് മുൻഗണന നൽകി ബദിയഡുക്ക പഞ്ചായത്ത് വികസന സെമിനാർ. മുതിർന്ന പൗരൻമാർക്ക് കട്ടിൽ, സ്കൂൾ കുട്ടികൾക്ക് സൈക്കിൾ, ആംഗൻവാടികൾക്കുള്ള വൈദ്യുതീകരണം എന്നീ നിർദേശങ്ങൾ സെമിനാറിൽ ഉയർന്നു. എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്. അഹമ്മദ്, വൈസ് പ്രസിഡന്റ് സൈബുന്നിസ, പഞ്ചായത്തംഗങ്ങളായ അൻവർ ഓസോണ്‍, ശ്യാംപ്രസാദ്, ശബാന, ജയന്തി, പ്രസന്ന, ലക്ഷ്മി നാരായണപൈ, വിശ്വനാഥപ്രഭു, പുഷ്പകുമാരി, ശാന്ത, മുനീർ, ജയശ്രീ രാജേശ്വരി, മുഹമ്മദ്, അനിത ക്രാസ്റ്റ, സി.രാമചന്ദ്രൻ നായർ, വിഇഒ രതീഷ് എന്നിവർ പ്രസംഗിച്ചു.
ബദിയഡുക്ക പഞ്ചായത്ത് വികസന സെമിനാറിൽ കാർഷിക മേഖലയ്ക്ക് മുൻഗണന
01:12 AM May 31, 2017 | Deepika.com