ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കുവേണ്ടി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ രാജ്യസഭയിലെത്തില്ല. ഷിക്കാഗോ സർവകലാശാലയിലെ മുഴുവൻ സമയ അക്കഡേമിക് ജോലി ഉപേക്ഷിക്കാൻ തയാറല്ലെന്ന് രഘുറാം രാജന്റെ ഓഫീസ് വ്യക്തമാക്കി.
ജനുവരിയിൽ ആം ആദ്മി പാർട്ടിക്ക് രാജ്യസഭയിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ രഘുറാം രാജനെ പരിഗണിക്കുന്നു എന്നു വിവരമുണ്ടായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇതിനായി രഘുറാം രാജനെ സമീപിച്ചു എന്നും റിപ്പോർട്ടുകൾ വന്നു. ഈ സാഹചര്യത്തിലാണ് ഷിക്കാഗോയിലെ മുഴുവൻ സമയ സർവകലാശാലാ പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയത്.
രഘുറാം രാജൻ രാജ്യസഭയിലേക്കില്ല
12:30 AM Nov 10, 2017 | Deepika.com