ന്യൂഡൽഹി: കോടികൾ കടമെടുത്തശേഷം രാജ്യംവിട്ട മദ്യ രാജാവ് വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് ഡൽഹി കോടതി.
വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനോട് കോടതി ആവശ്യപ്പെട്ടു. ഡിസംബർ 18നു മുൻപ് വിജയ് മല്യ കോടതിക്ക് മുന്നിൽ ഹാജരാകണമെന്നും ഉത്തരവിട്ടു.മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിനെതിരേ നടപടികൾ സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണം: കോടതി
12:37 AM Nov 09, 2017 | Deepika.com