ലക്നോ: യുദ്ധവിമാനങ്ങൾ ആഗ്ര എക്സ്പ്രസ് പാതയിലിറക്കി സാഹസം പ്രകടിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന. മിറാഷ് 2000, സുഖോയ് 30 എന്നിവ ഉൾപ്പെടെ 20 യുദ്ധ വിമാനങ്ങൾ ഈ മാസം 24ന് എക്സ്പ്രസ് വേയിലിറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
എഎൻ 32 എന്ന ചരക്കുവിമാനവും ഇറക്കും. എക്സ്പ്രസ് വേയിൽ പറന്നിറങ്ങുന്ന വിമാനങ്ങൾ അവിടെനിന്നു തന്നെ ടേക് ഓഫ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമുൾപ്പെടെയുള്ള ദുരന്തസാഹചര്യങ്ങളിൽ രക്ഷാ പ്രവർത്തന ദൗത്യം നിർവഹിക്കുന്നതിനുള്ള വിമാനമാണ് എഎൻ 32. അടിയന്തര സാഹചര്യങ്ങളിൽ ജനവാസ മേഖലയിലിറങ്ങി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതിനും ഈ വിമാനം സുസജ്ജമാണ്. പരിപാടിയുടെ നടത്തിപ്പിനായി അടുത്തമാസം 20 മുതൽ ആഗ്ര എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
വ്യോമസേനയുടെ 20 വിമാനങ്ങൾ ലക്നോ-ആഗ്ര എക്സ്പ്രസ് പാതയിലിറക്കും
12:49 AM Oct 20, 2017 | Deepika.com