ന്യൂഡൽഹി: സിബിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകനായ അജയ് അഗർവാൾ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതിയിലേക്കു മാറ്റിയത്.
സമാനമായ ഹർജികൾ രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുണ്ടെന്നും അവ ഒന്നിച്ചു പരിഗണിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. 2014ൽ റായ്ബറേലിയിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ഇദ്ദേഹം.
വിവരാവകാശം മുഖേന, ബൊഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട് നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം നിഷേധിച്ചതിനെതിരേയാണ് അജയ് അഗർവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്രസർക്കാരിനു നോട്ടീസയച്ചിരുന്നു. അന്വേഷണങ്ങളിൽ മറ്റ് ഇടപെടലുകൾ ഉണ്ടാകാതിരിക്കാനാണ് സിബിഐയെയും മറ്റ് രഹസ്യാന്വേഷണ ഏജൻസികളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താത്തതെന്നു സർക്കാർ മറുപടി നൽകിയിരുന്നു.
സിബിഐയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്താൻ ഹർജി
12:49 AM Oct 20, 2017 | Deepika.com