ന്യൂഡൽഹി: യൂണിവേഴ്സൽ അക്കൗണ്ട് നന്പർ (യുഎഎൻ) ഉള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അംഗങ്ങൾക്ക് ആധാർ ബന്ധിപ്പിക്കാൻ പുതിയ സൗകര്യം.
epfoindia.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ സർവീസ് വഴി ഇകെവൈസ് പോർട്ടലിൽ കടന്ന് ലിങ്ക് യുഎഎൻ ആധാർ എന്നതിൽ ക്ലിക്ക് ചെയ്താൽ മതി. യുഎഎൻ അടിച്ചാൽ മൊബൈലിലോ ഇമെയിലിലോ വൺടൈം പാസ് വേർഡ് (ഒടിപി) ലഭിക്കും. അതു വൈരിഫൈ ചെയ്തു കഴിഞ്ഞാൽ ആധാർ നന്പർ നല്കണം. വീണ്ടും ഒടിപി ലഭിക്കും. അതു വെരിഫൈ ചെയ്താൽ ലിങ്കിംഗ് നടക്കും.
ഇപിഎഫ് അംഗങ്ങൾക്ക് ആധാറും യുഎഎനും ബന്ധിപ്പിക്കാൻ സൗകര്യം
01:41 AM Oct 19, 2017 | Deepika.com