ന്യൂഡൽഹി: ചൈനയുമായി സിക്കിം അതിർത്തിയിലെ ഡോക ലായിൽ നിലനിന്ന സംഘർഷം സംബന്ധിച്ച വിശദീകരണം കേൾക്കാൻ 30 അംഗ പാർലമെന്ററി സമിതിയിലെ ആറംഗങ്ങൾ മാത്രം. ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ സ്ഥിരം സമിതിയാണ് ഇന്നലെ സമ്മേളിച്ചത്.
വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ കാര്യങ്ങൾ വിശദീകരിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കമ്മിറ്റിയിൽ പങ്കെടുക്കുകയും നിരവധി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ബിജെപിയിൽനിന്നു റിച്ചാർഡ് ഹേ മാത്രമേ പങ്കെടുത്തുള്ളൂ. രോഹിംഗ്യ വിഷയവും വിശദീകരിക്കപ്പെട്ടു.
ഡോക ലാ: വിശദീകരണം കേൾക്കാൻ ആറ് എംപിമാർ മാത്രം
01:10 AM Oct 19, 2017 | Deepika.com