ജമ്മു: നിയന്ത്രണരേഖയിൽ ജനവാസ കേന്ദ്രങ്ങൾക്കും ഇന്ത്യൻ പോസ്റ്റുകൾക്കും നേർക്ക് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ എട്ടു സാധാരണക്കാർക്കു പരിക്കേറ്റു. രണ്ടു വയസുള്ള പെൺകുട്ടിയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഇന്നലെ രാവിലെ പൂഞ്ച്, രജൗരി ജില്ലകളിലാണ് ആക്രമണമുണ്ടായത്.
പൂഞ്ച്, രജൗരി ജില്ലകളിലെ ബാലാകോട്ട്, ബസൂനി, സാൻടോത്, മൻജാകോട്ട് സെക്ടറുകളിലാണ് പാക് ആക്രമണമുണ്ടായത്. മൂന്നു വാഹനങ്ങളും വൈദ്യുത ഉപകരണങ്ങളും പാക് ആക്രമണത്തിൽ തകർന്നു.
പാക് ഷെല്ലാക്രമണം: എട്ടുപേർക്കു പരിക്ക്
01:10 AM Oct 19, 2017 | Deepika.com